ADVERTISEMENT

തിരുവനന്തപുരം∙ കസ്റ്റംസിനെതിരെ പരാതിനൽകി ഇടതുസംഘടന. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് മര്‍ദിച്ചതായാണ് ഡിജിപിക്ക് പരാതി നൽകിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് പരാതി നല്‍കിയത്. 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചപ്പോഴാണ് മർദിച്ചതും അസഭ്യം പറഞ്ഞതെന്നും പരാതിയിൽ പറയുന്നു. കസ്റ്റംസിനെതിരെ നോട്ടിസും പുറത്തിറക്കി. കൂടുതൽ പ്രതികാരനടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ പരസ്യമായി തന്നെ പ്രതികരിക്കുമെന്നും സംഘടന പറയുന്നു.

ഈ മാസം 5നാണ് അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണൻ കസ്റ്റംസിനു മുന്നിൽ ഹാജരായത്. കൊച്ചി ഓഫിസിലാണ് ഹരികൃഷ്ണൻ എത്തിയത്. നയതന്ത്ര ചാനൽ വഴി ബാഗേജുകൾ എത്തിച്ച സംഭവത്തിലും സ്പീക്കർ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തതയുണ്ടാക്കുന്നതിനാണ് മൊഴിയെടുത്തത്. 

English Summary: Left Wing Organization Gives Complaint Against Customs 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com