ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ സമ്മേളനം 22ന് പിരിയാൻ കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനം. സ്പീക്കറെ നീക്കണമെന്ന പ്രമേയം 21നാണ് സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത്. 28 വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്.

സഭ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രമേയം ചർച്ചചെയ്യാതിരിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രമേയം ചര്‍ച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍‍ അറിയിച്ചു. 

സഭയുടെ ചരിത്രത്തിൽ ഇതു മൂന്നാം തവണയാണ് സ്പീക്കർക്ക് എതിരായ പ്രമേയം ചർച്ചയ്ക്ക് വരുന്നത്. പ്രതിപക്ഷത്തെ സംബന്ധിച്ചടത്തോളം സ്പീക്കർക്ക് എതിരെ ആരോപണം ഉന്നയിക്കാൻ ലഭിക്കുന്ന അവസരമാണിത്. ഡപ്യൂട്ടി സ്പീക്കറാവും പ്രമേയത്തിന്റെ വേളയിൽ സഭ നിയന്ത്രിക്കുക. 

English Summary: Non Confidence Motion Against Speaker to Discuss uin Assembly

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com