ADVERTISEMENT

കോട്ടയം ∙ ‘ഇന്ത്യൻ നാച്ചുറൽ റബർ’ റബർ പാൽ (ലാറ്റക്സ്) വിദേശ വിപണിയിലെ പുതിയ ഹിറ്റാണിത്. പത്തോളം വിദേശ രാജ്യങ്ങളാണ് ഇന്ത്യൻ റബർ ലാറ്റക്സിന് ഓർഡർ നൽകിയിരിക്കുന്നത്. യൂറോപ്പ്, ഏഷ്യ രാജ്യങ്ങൾ ലാറ്റക്സിനായി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. ഇതുവരെ ഈ രാജ്യങ്ങൾ വിയറ്റ്നാമിനെയാണ് ലാറ്റക്സിനായി ആശ്രയിച്ചിരുന്നത്.

കഴിഞ്ഞ നവംബറിൽ 3500 ടൺ ലാറ്റക്സ് ഇന്ത്യ കയറ്റുമതി ചെയ്തു. ഡിസംബറിൽ 1750 ടണ്ണും. ജനുവരിയിൽ ഇതുവരെ 600 ടൺ കയറ്റുമതി ചെയ്തു. കൂടുതൽ രാജ്യങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നു. കോവിഡ് സുരക്ഷാ  സൗകര്യങ്ങൾക്കുള്ള കൈയുറ പോലുള്ളവ നിർമിക്കുന്നതിനാണ് ലാറ്റക്സ് കൂടുതലായി ഉപയോഗിക്കുന്നു. വിയറ്റ്നാം ലാറ്റക്സിന് ഇന്ന് കിലോയ്ക്ക് 102 രൂപയും ഇന്ത്യൻ ലാറ്റക്സിന് 107 രൂപയുമാണ്.

ഇന്ത്യൻ ലാറ്റക്സ് ഗുണമേന്മ കൂടുതലുളളതാണ്. ഉൽപാദകരുടെയും വ്യാപാരികളുടെയും പക്കലുള്ള റബർ ലാറ്റക്സ് റബർ ബോർഡ് പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്തും. തുടർന്ന് ‘ഇന്ത്യൻ നാച്ചുറൽ റബർ’ എന്ന് ബ്രാൻഡ് പേര് നൽകും. ഇതോടെ ഗുണനിലവാരം സംബന്ധിച്ച് വിദേശ കമ്പനികൾക്കും വിശ്വാസമാകും. കയറ്റുമതി കൂടിയതോടെ ഇന്ത്യൻ വിപണിയിൽ ലാറ്റക്സിന് വില കൂടുന്നു. ചെറിയ തോതിൽ ക്ഷാമവുമുണ്ട്.

English Summary: Indian Latex, Vietnam Latex, Rubber Latex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com