ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബുധനാഴ്ച ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളത്ത്. ജില്ലയിൽ 998 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍കോട് 92 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ രോഗബാധ.

തൃശൂര്‍

ജില്ലയില്‍ ബുധനാഴ്ച 437 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 518 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5021 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 74 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 79,876 ആണ്. 74,295 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 424 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 30 പുരുഷന്‍മാരും 32 സ്ത്രീകളും പത്ത് വയസ്സിനു താഴെ 09 ആണ്‍കുട്ടികളും 18 പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:

1. ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ - 165
2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -25
3. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ - സി.ഡി മുളങ്കുന്നത്തുകാവ് - 10
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-21
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 35
6. സി.എഫ്.എല്‍.ടി.സി കൊരട്ടി - 42
7. പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍-187
8. സി.എഫ്.എല്‍.ടി.സി, നാട്ടിക -180
9. സി.എഫ്.എല്‍.ടി.സി, മുസിരിസ് കൊടുങ്ങലൂര്‍ -23
10. സി.എഫ്.എല്‍.ടി.സി, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍ -03
11. ജനറല്‍ ആശുപത്രി തൃശ്ശൂര്‍-27
12. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -34
13. ചാവക്കാട് താലൂക്ക് ആശുപത്രി -22
14. ചാലക്കുടി താലൂക്ക് ആശുപത്രി -11
15. കുന്നംകുളം താലൂക്ക് ആശുപത്രി -01
16. ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -08
17. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
18. എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-24
19. അമല ആശുപത്രി, തൃശ്ശൂര്‍ -23
20. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -26
21. മദര്‍ ആശുപത്രി, ഒളരിക്കര -08
22. തൃശ്ശൂര്‍ കോ - ഓപ്പറേറ്റീവ് ആശുപത്രി -09
23. എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ -02
24. ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -03
25. രാജാ ആശുപത്രി ചാവക്കാട് - 04
26. അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ - 05
27. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -17
28. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 04
29. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 02
30. സെന്റ് ആന്റണിസ് പഴുവില്‍ - 02
31. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 02
32. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-09
33. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 01

മലപ്പുറം

ജില്ലയില്‍ ബുധനാഴ്ച (ജനുവരി 13) 409 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 385 പേര്‍ക്കും 19 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയവരാണ്. 447 പേര്‍ക്കാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തിയുണ്ടായത്. ഇവരുള്‍പ്പെടെ 91,869 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.

ജില്ലയിലിപ്പോള്‍ 21,524 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,465 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 322 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 158 പേരും 113 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 503 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്. ബുധനാഴ്ച (ജനുവരി 13) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ:

എ.ആര്‍ നഗര്‍ 05
ആലങ്കോട് 04
ആലിപ്പറമ്പ് 04
അമരമ്പലം 03
ആനക്കയം 02
അങ്ങാടിപ്പുറം 06
അരീക്കോട് 02
ആതവനാട് 04
ചാലിയാര്‍ 02
ചീക്കോട് 06
ചേലേമ്പ്ര 07
ചെറിയമുണ്ടം 01
ചെറുകാവ് 03
ചോക്കാട് 02
ചുങ്കത്തറ 04
എടക്കര 03
എടപ്പറ്റ 01
എടപ്പാള്‍ 01
എടരിക്കോട് 09
എടവണ്ണ 22
എടയൂര്‍ 01
ഏലംകുളം 03
കാലടി 01
കാളികാവ് 05
കല്‍പകഞ്ചേരി 02
കണ്ണമംഗലം 02
കരുളായി 03
കരുവാരക്കുണ്ട് 07
കാവനൂര്‍ 01
കീഴാറ്റൂര്‍ 14
കീഴുപറമ്പ് 01
കോഡൂര്‍ 02
കൊണ്ടോട്ടി 09
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 05
കുറുവ 08
കുറ്റിപ്പുറം 07
കുഴിമണ്ണ 01
മക്കരപ്പറമ്പ് 01
മലപ്പുറം 13
മമ്പാട് 11
മംഗലം 02
മഞ്ചേരി 09
മാറാക്കര 01
മാറഞ്ചേരി 03
മൂന്നിയൂര്‍ 02
മൂര്‍ക്കനാട് 01
മൂത്തേടം 02
മുതുവല്ലൂര്‍ 02
നന്നമ്പ്ര 02
നന്നംമുക്ക് 01
നിലമ്പൂര്‍ 09
നിറമരുതൂര്‍ 01
ഊരകം 05
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 02
പള്ളിക്കല്‍ 01
പാണ്ടിക്കാട് 02
പരപ്പനങ്ങാടി 05
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 08
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 01
പെരുവള്ളൂര്‍ 10
പൊന്മള 01
പൊന്മുണ്ടം 01
പൊന്നാനി 02
പൂക്കോട്ടൂര്‍ 05
പോത്തുകല്ല് 01
പുലാമന്തോള്‍ 03
പുളിക്കല്‍ 06
പുറത്തൂര്‍ 02
പുഴക്കാട്ടിരി 06
താനാളൂര്‍ 05
താനൂര്‍ 02
തവനൂര്‍ 01
താഴേക്കോട് 01
തേഞ്ഞിപ്പലം 01
തെന്നല 01
തിരുനാവായ 04
തിരുവാലി 05
തൃക്കലങ്ങോട് 02
തൃപ്രങ്ങോട് 02
തുവ്വൂര്‍ 01
തിരൂര്‍ 07
തിരൂരങ്ങാടി 04
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി 09
വളവന്നൂര്‍ 02
വള്ളിക്കുന്ന് 04
വട്ടംകുളം 01
വാഴക്കാട് 03
വാഴയൂര്‍ 04
വഴിക്കടവ് 03
വെളിയങ്കോട് 03
വേങ്ങര 33
വെട്ടത്തൂര്‍ 04
വെട്ടം 07
വണ്ടൂര്‍ 04

കോട്ടയം

ജില്ലയില്‍ 589 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 580 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 5894 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 304 പുരുഷന്‍മാരും 236 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
548 പേര്‍ രോഗമുക്തരായി. 5339 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 57689 പേര്‍ കോവിഡ് ബാധിതരായി. 52210 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13147 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം- 74
ചങ്ങനാശേരി- 32
കാണക്കാരി- 25
എരുമേലി- 24
അയര്‍ക്കുന്നം- 21
പാറത്തോട്, വാകത്താനം- 20
ഏറ്റുമാനൂര്‍- 19
ആര്‍പ്പൂക്കര, അയ്മനം-15
നീണ്ടൂര്‍, കങ്ങഴ- 13
കറുകച്ചാല്‍-12
മണിമല, ചിറക്കടവ്, അതിരമ്പുഴ, കാഞ്ഞിരപ്പള്ളി-11
പാമ്പാടി, വിജയപുരം-10
വൈക്കം, മുണ്ടക്കയം, ചെമ്പ്, പാല-9
കടുത്തുരുത്തി, തൃക്കൊടിത്താനം, കിടങ്ങൂര്‍-8
തീക്കോയി, തലയാഴം, മീനടം-7
കരൂര്‍, മണര്‍കാട്, ഈരാറ്റുപേട്ട-6
കുറവിലങ്ങാട്, ടി.വിപുരം, വെള്ളാവൂര്‍, ഭരണങ്ങാനം, ഉദയനാപുരം, പായിപ്പാട്, വാഴപ്പള്ളി, വെള്ളൂര്‍, അകലക്കുന്നം, പള്ളിക്കത്തോട്-5
പനച്ചിക്കാട്, മുളക്കുളം, നെടുംകുന്നം, ഞീഴൂര്‍, വെളിയന്നൂര്‍, തലയോലപ്പറമ്പ്, മീനച്ചില്‍, മുത്തോലി, പുതുപ്പള്ളി-4
വെച്ചൂര്‍, മാടപ്പള്ളി, രാമപുരം, കടനാട്, കുറിച്ചി, കൂരോപ്പട-3
തലപ്പലം, കൂട്ടിക്കല്‍, കുമരകം, മേലുകാവ്, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, വാഴൂര്‍-2
മാഞ്ഞൂര്‍, കൊഴുവനാല്‍, തിടനാട്, മൂന്നിലവ്, ഉഴവൂര്‍-1

English Summary: Kerala Covid Update; District Wise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com