ADVERTISEMENT

തിരുവനന്തപുരം∙ ദേശീയ വളർച്ചാ നിരക്കിനെക്കാൾ ഉയർന്നു നിന്നിരുന്ന കേരളത്തിന്റെ വളർച്ചാ നിരക്ക് 2019–20 സാമ്പത്തിക വർഷത്തിൽ താഴേക്കു പോയതായി സാമ്പത്തിക സർവേ. ഓഖി ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ധനസ്ഥിതിയെ ബാധിച്ചു. വളർച്ചാ നിരക്ക് 2018–19ലെ 6.49 ശതമാനത്തിൽനിന്നും 2020–21ൽ 3.45 ശതമാനമായി.

2018–19ൽ സംസ്ഥാനത്തിന്റെ കടം 1,50,991 കോടിയായിരുന്നത് 2010–20ൽ 1,65,960 കോടിയായി. ആഭ്യന്തര കടത്തിന്റെ വർധനവ് 2019–20ൽ 9.91 ശതമാനമായി. കോവിഡ് ബാധയും അടച്ചിടലും തിരിച്ചടിയായി. 2020ലെ 9 മാസത്തിനിടെ വിനോദസഞ്ചാര മേഖലയ്ക്കു മാത്രം 25,000 കോടിയുടെ നഷ്ടമുണ്ടായി.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 2020–21 വർഷത്തിന്റെ ആദ്യപാദത്തിൽ 26%ചുരുങ്ങുമെന്നും സർവേ പറയുന്നു. കോവിഡിനു മുൻപ് തന്നെ മാന്ദ്യം ബാധിച്ചിരുന്നതായി ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ തളർച്ച രൂക്ഷമാക്കിയത് പ്രളയ ദുരന്തവും പ്രത്യാഘാതവുമാണ്. പ്രാഥമിക മേഖലയിൽ വലിയ ഇടിവുണ്ടായി. കാർഷിക മേഖലയിൽ  വരുമാനം 6.2 ശതമാനം കുറഞ്ഞു. ഗൾഫിൽനിന്നുള്ള മടങ്ങിവരവ് തിരിച്ചടിയായെന്നും ധനമന്ത്രി പറഞ്ഞു.

Content Highlight: Economic Survey Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com