ADVERTISEMENT

തിരുവനന്തപുരം ∙ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റാണ് താന്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തൊഴില്‍, ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളം നേരിടുന്ന പ്രശ്നങ്ങളെ ബജറ്റില്‍ നേരിട്ട് അഭിസംബോധന ചെയ്യും. ആനുകൂല്യം കൊടുക്കുന്നതില്‍ ആരുമായും മല്‍സരിക്കാന്‍ പോകുന്ന ബജറ്റല്ല താന്‍ അവതരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസിന്‍റെ ന്യായ് പദ്ധതിയെ ഉദ്ദേശിച്ച് ധനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതിക്ക് പണം എവിടെനിന്നു കിട്ടുമെന്ന് അവര്‍ വ്യക്തമാക്കണമെന്ന് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു. പിണറായി സർക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്. ഒരു വർഷം കൊണ്ടു നടപ്പാക്കേണ്ട പദ്ധതികളാണ് പ്രഖ്യാപിക്കുകയെങ്കിലും സർക്കാർ അധികാരമൊഴിയുന്നതിനാൽ 4 മാസത്തെ ചെലവുകൾക്കാവശ്യമായ വോട്ട് ഓൺ അക്കൗണ്ടേ പാസാക്കൂ.

English Summary: Budget will have steps to curb unemployment says Thomas Issac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com