ADVERTISEMENT

കൊച്ചി∙ എട്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ ക്ഷേമ പദ്ധതികൾ അഭിനന്ദനാർഹമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ക്ഷേമ നടപടികള്‍ പ്രഖ്യാപിച്ചതും ആരോഗ്യമേഖലയില്‍ പ്രത്യേകം ശ്രദ്ധ നല്‍കിയതും പ്രവാസി മലയാളികള്‍ക്ക് മികച്ച പരിഗണന നല്‍കിയതും ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്‌സീന്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന പ്രഖ്യാപനം നല്ല വാര്‍ത്തയാണ്. ആരോഗ്യമേഖലയ്ക്ക് 2341 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഈ രംഗത്തിന് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. ആരോഗ്യ മേഖലയിലെ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ 3122 കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചിരിക്കുന്നത്.

41 ലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന കരുണ്യ പദ്ധതി, ഇന്‍ഷുറന്‍സ് പിന്തുണയോടെ സജീവമായി തുടരുമെന്ന പ്രഖ്യാപനവും വളരെ നല്ല കാര്യമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുളള ആരോഗ്യമേഖലയ്ക്കായി 4000 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നതും മികച്ച തീരുമാനമാണ്.

പ്രവാസി മലയാളികളെ സഹായിക്കാനുദ്ദേശിച്ചുളള നിരവധി നടപടികളും ബജറ്റിലുണ്ട്. പ്രത്യേകിച്ചും അടുത്തിടെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയവര്‍ക്ക് സഹായകമായ പല പദ്ധതികളും ഇതിലുള്‍പ്പെടുന്നു. പ്രവാസി വികസന പദ്ധതി വഴി നിക്ഷേപത്തിന്റെ 10% വരുമാനം ഉറപ്പ് നല്‍കുന്നത് സ്വാഗതാര്‍ഹമാണ്.

ജോലിതേടുന്നവര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ റജിസ്‌ട്രേഷന്‍ ചെയ്യാനുളള സൗകര്യങ്ങളേര്‍പ്പെടുത്തുന്നതും നൈപുണ്യ വികസനത്തിനുളള പദ്ധതികളും  ഉപയോഗപ്രദമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ നിരവധി പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കാന്‍ സഹായിക്കും. 

ധനമന്ത്രിയുടെ ശ്രദ്ധ ലഭിക്കാത്ത ഒരു മേഖല ആരോഗ്യ ടൂറിസം മേഖലയാണ്. സംസ്ഥാനത്തിന് തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കാന്‍ വളരെയധികം സാധ്യതയുളള മേഖലയാണിത്. ആധുനിക മെഡിക്കല്‍ ചികിത്സയ്ക്കുള്ള മികച്ച ലക്ഷ്യസ്ഥാനമെന്ന നിലയില്‍ സാര്‍ക്ക് രാജ്യങ്ങള്‍, ജിസിസി, ആഫ്രിക്ക എന്നിവിടങ്ങളില്‍ കേരളത്തിന്റെ വലിയ സാധ്യതകളെ ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കും. ബജറ്റ് അന്തിമ രൂപത്തിലാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


Content Highlights:
Dr. Azad Moopen on Kerala budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com