ADVERTISEMENT

തിരുവനന്തപുരം∙ വരുന്ന സാമ്പത്തിക വര്‍ഷം 16,000 ചെറുകിട യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി തോമസ് ഐസക് ചെറുകിട വ്യവസായ വികസനത്തിന് കൂടുതല്‍ ഊന്നലാണ് നല്‍കിയിരിക്കുന്നത്. ഇതിനായി 1600 കോടി രൂപയാണ് സര്‍ക്കാര്‍ മുതല്‍മുടക്കുക. ഇതിലൂടെ 55,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. ഇതിനായി നാലുതരത്തിലുള്ള ഇടപെടലുകൾക്കാണ് സര്‍ക്കാര്‍ തീരുമാനം.

ചെറുകിട വ്യവസായങ്ങള്‍ക്കു വേണ്ടിയുള്ള വികസന മേഖലകളുടെയും എസ്റ്റേറ്റുകളുടെയും പശ്ചാത്തല സൗകര്യവികസനത്തിന് 38 കോടി രൂപയാണ് വകയിരുത്തിരിക്കുന്നത്. സ്വകാര്യ സഹകരണത്തോടെ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനും പരിപാടിയുണ്ട്. രണ്ടാമത്തെ ഇടപെടല്‍ സംരംഭകത്വ വികസന പരിപാടികളാണ്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റിനെ വിപുലീകരിക്കുന്നതിന് 8 കോടി രൂപ വകയിരുത്തി.

പുതിയ എംഎസ്എംഇ സംരംഭകര്‍ക്ക് മൂലധന സഹായം നല്‍കുന്നതിന് 68 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. പീഡിത എംഎസ്എംഇ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന് 11 കോടിയും വകയിരുത്തി.

Content Highlights: Kerala Budget 2021, Small Scale Industries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com