ADVERTISEMENT

ന്യൂഡല്‍ഹി∙ ബാലാക്കോട്ട് മോഡല്‍ കുടുതല്‍ വ്യോമാക്രമണങ്ങള്‍ നടത്താന്‍ സജ്ജമാണ് പുതിയ തേജസ് ലൈറ്റ് കോംപാക്ട്  പോര്‍വിമാനമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ. 

ചൈനയുടെയും പാക്കിസ്ഥാന്റെയും ജെഎഫ്-17 വിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നിലാണ് പുത്തന്‍ തേജസെന്നും അദ്ദേഹം പറഞ്ഞു. അതിനൂതന എയര്‍ ടു എയര്‍ മിസൈലുകള്‍ ഉള്‍പ്പെടെ മാരകപ്രഹരശേഷിയുള്ള ആയുധങ്ങളാണ് പുതുപോര്‍വിമാനത്തില്‍ സജ്ജമാക്കുന്നതെന്നും വ്യോമസേനാ മേധാവി പറഞ്ഞു. 

2019-ല്‍ ബാലാക്കോട്ട് അതിര്‍ത്തികടന്ന് ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയപ്പോള്‍ ഉപയോഗിച്ചതിനേക്കാള്‍ അത്യാധുനിക സംവിധാനങ്ങളാണ് തേജസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 83 പുതിയ തേജസ് വിമാനങ്ങള്‍ കൂടി വാങ്ങാനാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

English Summary: Tejas Aircraft Far Better Than China-Pak JF-17 Fighters, Says Air Force Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com