ഇടുക്കി∙ വാഗമൺ ലഹരി നിശാപാർട്ടി കേസിൽ നൈജീരിയൻ സ്വദേശികളായ രണ്ടുപേരെക്കൂടി പ്രതിച്ചേർത്തു. കേസിൽ ഇതോടെ 11 പ്രതികളായി. നിശാപാർട്ടിക്ക് ലഹരി മരുന്ന് ലഭിച്ചത് ബെംഗളൂരുവിലെ നൈജീരിയൻ സ്വദേശികളിൽ നിന്നാണെന്നു വ്യക്തമായതോടെയാണ് നടപടി.
ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയെന്നു ക്രൈം ബ്രാഞ്ച് അറിയിച്ചു.
English Summary: 11 Accused in Vagamon Drug Party