കണ്ണൂർ∙ പഴയങ്ങാടിയിൽ വിവാഹ തട്ടിപ്പുകാരൻ പിടിയിൽ. സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന എറണാകുളം പറവൂർ സ്വദേശി ശ്രീജൻ മാത്യു (56) വിനെയാണ് പഴയങ്ങാടി എസ്ഐ ഇ.ജയചന്ദ്രൻ കണ്ണൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. ഗ്രാമങ്ങളിലെ വിവാഹ ബ്യൂറോയുമായി ബന്ധപ്പെട്ട്, ഉന്നത ബിരുദമുണ്ടെന്നും ലോക്കോ പൈലറ്റ് തസ്തികയിൽ ജോലി ചെയ്യുന്നുണ്ടെന്നും കാണിച്ച് വിവാഹ ബ്യൂറോകളിൽ റജിസ്റ്റർ ചെയ്താണ് വിവാഹ തട്ടിപ്പ് നടത്തുന്നത്.
പഴയങ്ങാടി കുളവയലിന് സമീപമുള്ള സ്ത്രീയുടെ കൂടെ നിയമപരമായി കല്യാണം കഴിക്കാതെ താമസിച്ച് വരികയായിരുന്നു. ഇതിനിടെ പഴയങ്ങാടിയിലെ ഒരു വിവാഹ ബ്യൂറോ വഴി വെങ്ങരയിലെ സ്ത്രീയെ പരിചയപ്പെട്ടു. ഇവരെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് ശ്രീജൻ പൊലീസിന്റെ പിടിയിലായത്. പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.
English Summary: 56-year-old arrested for marriage fraud in Kannur