ലണ്ടനിൽ പ്രമുഖ മലയാളി വ്യവസായി ബോളീന്‍ മോഹനന്‍ കോവിഡ് ബാധിച്ച് മരിച്ചു

1200-covid-death-mohanan
ബോളീന്‍ മോഹനന്‍
SHARE

ലണ്ടൻ∙ പ്രമുഖ വ്യവസായിയും മലയാളിയുമായ ബോളീന്‍ മോഹനന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എന്‍എച്ച്എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. കൊല്ലം കരുനാഗപ്പള്ളിക്കാരനായ മോഹനന്‍ ഈസ്റ്റ് ലണ്ടനില്‍ വെസ്റ്റ് ഹാം ഫുട്ബോള്‍ സ്റ്റേഡിയത്തിന് സമീപത്തായി ബോളീന്‍ എന്ന പേരില്‍ സിനിമ തിയറ്റര്‍ നടത്തിയിരുന്നു. ഹോട്ടല്‍, മണി എക്സ്ചേഞ്ച് തുടങ്ങി മറ്റ് ബിസിനസുകളും ഉണ്ടായിരുന്നു. ഭാര്യ സുശീല മോഹനന്‍.

English Summary: Indian businessman dies of coronavirus in london

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA