വ്യാജ പ്രചാരണത്തിനെതിരെ കര്‍ശന നടപടി; വാക്സീന് സ്വീകരിച്ചവരും ജാഗ്രത തുടരണം: മന്ത്രി
Mail This Article
×
തിരുവനന്തപുരം∙ കോവിഡ് വാക്സീന് രണ്ടാംഘട്ട കുത്തിവയ്പ്പിനുള്ള റജിസ്ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയായെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചുവെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. വാക്സീനെതിരായ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കോവിഡ് വാക്സീന് സ്വീകരിച്ചവരും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
English Summary: Minister KK Shailaja on Covid-19 Vaccine second phase registration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.