ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് ഇതുവരെ കോവിഡ് വാക്സീൻ സ്വീകരിച്ചത് 2.24 ലക്ഷം പേർ. വിപരീത ഫലം റിപ്പോർട്ട് ചെയ്തത് 447 പേർക്ക്. ഇതിൽ 3 പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയുണ്ടായത്. അതിൽ രണ്ടു പേരും ആശുപത്രി വിട്ടു. ഒരാൾ ഋഷികേശ് എയിംസിൽ. ആരുടേയും  സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. ‌

നാലാഴ്ച കൊണ്ട് ഒരു കോടി ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ സൗജന്യമായി നൽകുന്നത്. രണ്ടാം ഘട്ടത്തിൽ പൊലീസ്, ഹോം ഗാർഡ്, വിവിധ സേനാവിഭാഗങ്ങൾ തുടങ്ങി ശുചീകരണ തൊഴിലാളികൾ വരെയുള്ള 2 കോടി മുന്നണിപ്പോരാളികൾക്കും സൗജന്യമായിരിക്കും.

ശേഷം 50 വയസ്സിനു മുകളിലുള്ള 26 കോടി പേർക്കും 50 വയസ്സിൽ താഴെയുള്ള മറ്റു ഗുരുതരരോഗമുള്ള ഒരു കോടി ആളുകൾക്കും നൽകും. ഇതിന്റെ ചെലവു സംബന്ധിച്ചു പ്രഖ്യാപനമായിട്ടില്ല.

55 ലക്ഷം ഡോസ് കോവാക്സീനാണു കേന്ദ്ര സർക്കാർ വാങ്ങിയത്. കേരളത്തിലടക്കം തുടക്കത്തിൽ വ്യാപക ഉപയോഗത്തിനു ലഭ്യമാക്കുന്ന കോവിഷീൽഡിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. കേരളം ഉൾപ്പെടെ 25 ഇടത്ത് കോവിഷീൽഡ് മാത്രമായിരുന്നെങ്കിൽ തമിഴ്നാടും കർണാടകയും അടക്കം 11 സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി 2 വാക്സീനുകളും നൽകി. 

Content Highlights: Covid Vaccination Drive In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com