ADVERTISEMENT

കൊച്ചി∙ ബാർ കോഴക്കേസിൽ ബിജു രമേശ് വ്യാജ സിഡി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെതിരെ തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ബിജു രമേശ്, കേസിലെ തെളിവായി സമർപ്പിച്ച സിഡി എഡിറ്റ് ചെയ്തതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇത് കോടതിയെ കബളിപ്പിക്കലാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ മജിസ്ട്രേറ്റ് കോടതി തുടർ നടപടിക്കായി വിജിലൻസ് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട് ഉത്തരവിട്ടു. ഇതിനെതിരെയായിരുന്നു പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 

English Summary : Bar Bribe Case:  High Court asks to take further action against Biju ramesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com