ADVERTISEMENT

കാസര്‍കോട്∙ റോഡരുകില്‍ മറിഞ്ഞ വാഹനത്തില്‍നിന്നും പെട്രോള്‍ ഊറ്റാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ച വാന്‍ കര്‍ണാടകയില്‍നിന്നും മോഷ്ടിച്ചതാണെന്ന് മനസ്സിലായി.

കാസര്‍കോട് വിദ്യാനഗറിലാണ് മറിഞ്ഞ പാല്‍വണ്ടിയില്‍നിന്ന് പെട്രോള്‍ ഊറ്റാന്‍ ശ്രമമുണ്ടായത്. ക്രിക്കറ്റ് കളി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഒരുസംഘം യുവാക്കള്‍ മോഷണശ്രമം കയ്യോടെ പിടികൂടി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അബ്ദുല്ല ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ചത് മോഷ്ടിച്ച വാനിലാണെന്ന് മനസ്സിലായത്. ചട്ടഞ്ചാൽ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 

സ്വകാര്യ പാല്‍ കമ്പനിയുടെ വണ്ടിയാണ് മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ വിദ്യാനഗറില്‍ മറിഞ്ഞത്. മഞ്ചേശ്വരം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ബോവിക്കാനം സ്വദേശിയായ ഡ്രൈവർ പരുകളില്ലാതെ രക്ഷപ്പെട്ടിരുന്നു. കൂട്ടുപ്രതികളെ കണ്ടെത്താൻ പിടിയിലായ അബ്ദുല്ലയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

English Summary: Man arrested for stolen vehicle in kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com