ADVERTISEMENT

ജയ്പുർ∙ കോവിഡ് തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ രാജസ്ഥാൻ സർക്കാർ പിൻവലിച്ചു. ഇന്നലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണു തീരുമാനം. എങ്കിലും രോഗം പടരാതിരിക്കാനുള്ള മറ്റു മുൻകരുതൽ നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

രാത്രി എട്ടു മുതൽ രാവിലെ ഏഴു വരെയായിരുന്നു ഇതുവരെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കടകളും മറ്റു ബിസിനസ് സ്ഥാപനങ്ങളും ഏഴിനു തന്നെ അടയ്ക്കേണ്ടിയിരുന്നു.

രാജ്യത്ത് ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗം പടർന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു രാജസ്ഥാൻ. എന്നാൽ സർക്കാരിന്റെ വ്യത്യസ്ഥവും ശക്തവുമായ നടപടികളിലൂടെ ഇതു നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 3,15,181 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5050 പേരാണ് ചികിത്സയിലുള്ളത്. 2747 പേർ മരിച്ചു. ഇന്നലെ 261 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഒരാളാണു മരിച്ചത്.

English Summary: Rajasthan government ends night curfew after decline in Covid-19 cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com