ADVERTISEMENT

തിരുവനന്തപുരം∙ കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിങ് ഫിലിം പതിച്ചിട്ടുള്ളതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെയുള്ള മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓപ്പറേഷന്‍ സ്ക്രീന്‍ പരിശോധയുടെ ഭാഗമായി ഔദ്യോഗിക വാഹനങ്ങളിലെ കര്‍ട്ടനും കൂളിങ് ഫിലിമും മാറ്റി മന്ത്രിമാര്‍. ഉന്നത ഉദ്യോഗസ്ഥരും നിയമം പാലിച്ചാണ് ഇന്ന് സഭയിലെത്തിയത്. ഉന്നതര്‍ ഉന്നതര്‍ നിയമം പാലിക്കാത്തത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് വാഹന വകുപ്പിന്‍റെ ഓപ്പറേഷന്‍ സ്ക്രീന്‍ നടപടി. കർട്ടനും കൂളിങ്ങും ഉപേയാഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ റജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. ആദ്യഘട്ടത്തിൽ 250 രൂപ പിഴ ഈടാക്കുകയാണ് ചെയ്യുന്നത്.

English Summary: Motor Vehicle Department's operation screen drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com