അയാൾ ആരാണ്, ഞാനെന്തിന് ഉത്തരം പറയണം?; നഡ്ഡയ്ക്കെതിരെ രാഹുൽ

rahul-gandhi
രാഹുൽ ഗാന്ധി (Photo by NARINDER NANU / AFP)
SHARE

ന്യൂഡൽഹി∙ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആരാണ് അദ്ദേഹം? എന്തിനാണ് ഞാൻ അദ്ദേഹത്തിന് ഉത്തരം നൽകുന്നതെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നു. രാവിലെ നടന്ന വാർത്താ സമ്മേളനത്തിലാണ് നഡ്ഡ രാഹുലിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നത്.

ഇന്ത്യൻ മേഖലയിൽ കയറി അരുണാചൽ പ്രദേശിൽ ചൈന കെട്ടിടം നിർമിക്കുന്നതായി പറത്തുവന്ന റിപ്പോർട്ട് ഉദ്ധരിച്ച് രാഹുൽ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ആയിരുന്നു നഡ്ഡയുടെ വിമർശനം. മാസത്തിലെ വെക്കേഷനുശേഷം രാഹുൽ ഗാന്ധി ഇപ്പോൾ തിരിച്ചുവന്നിരിക്കുകയാണ്. അദ്ദേഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കാൻ താൻ ആഗ്രഹിക്കുകയാണ്. ഇന്നത്തെ വാർത്താ സമ്മേളനത്തിൽ അതിനു മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഡ്ഡ പറഞ്ഞിരുന്നു. ചൈന വിഷയം മുതൽ കൊറോണ വൈറസ് വരെയുള്ള കാര്യങ്ങളിലാണ് നഡ്ഡ മറുപടി ചോദിച്ചത്.

എന്നാൽ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചു. ഉത്തരം നൽകാൻ ആരാണ് അദ്ദേഹം? എന്റെ അധ്യാപകനാണോ? രാജ്യത്തിന് ഞാൻ മറുപ‌ടി നൽകുമെന്നും രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ വംശവും കോൺഗ്രസും ചൈനയെപ്പറ്റി നുണ പറയുന്നത് എപ്പോൾ അവസാനിപ്പിക്കും? അദ്ദേഹം പരാമർശിക്കുന്ന അരുണാചൽ പ്രദേശ് ഉൾപ്പെടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ ചൈനക്കാർക്ക് പണ്ഡിറ്റ് നെഹ്‌റു അല്ലാതെ മറ്റാരും സമ്മാനിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് നിഷേധിക്കാമോ? എന്തുകൊണ്ടാണ് കോൺഗ്രസ് ചൈനയ്ക്ക് കീഴടങ്ങുന്നത്? – നഡ്ഡ ചോദിച്ചു.

English Summary: "Who Is JP Nadda?" Rahul Gandhi Hits Back After BJP Chief's Questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA