കന്യാസ്ത്രീക്കെതിരായ പരാമർശം: പി.സി.ജോർജ് എംഎൽഎയെ ശാസിക്കാൻ ശുപാർശ

pc-george
പി.സി. ജോർജ് (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ് എംഎൽഎയെ ശാസിക്കാൻ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ. വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനും ഫെമിനിസ്റ്റ് ലായേഴ്സ് നെറ്റ്‌വർക്ക് ഓഫ് കേരള എന്നിവരാണ് പരാതി നൽകിയത്.

പീഡനത്തിനിരയായ സ്ത്രീയുടെ ഭാഗത്താണ് തെറ്റെന്നു സ്ഥാപിക്കാനും ഉത്തരവാദിയായ പുരുഷന്റെ നിരപരാധിത്വം ഉറപ്പിക്കാനുമാണ് പി.സി.ജോർജ് ശ്രമിച്ചതെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാർ നൽകിയ തെളിവുകൾ പി.സി.ജോർജിനെതിരെയുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. 

മുൻ പ്രസ്താവനകളിൽ പി.സി.ജോർജ് ഉറച്ചു നിൽക്കുന്നതായി തെളിവെടുപ്പ് വേളയിൽ കമ്മിറ്റിക്കു ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രസ്താവനകൾ മാധ്യമങ്ങൾക്കു മുന്നിൽ നടത്തുന്നത് നിയമസഭാ സാമാജികനു ചേർന്നതല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ പാലിച്ചില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

English Summary: Recommendation by Ethics Committe to Reprimand PC George MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA