കോഴിക്കോട്∙ ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു. ആളപായമില്ല. ബേപ്പൂർ സ്വദേശി വെണ്ണക്കാട്ട് പറമ്പ് നിസാറിന്റെ അമീൻ- 2 ബോട്ടിലാണ് കഴിഞ്ഞ രാത്രി 10.30 നു കപ്പലിടിച്ചത്. ബോട്ടിന്റെ മുൻഭാഗത്തെ ഫെൻഡർ തകർന്നു. താനൂരിനു പടിഞ്ഞാറ് 15 നോട്ടിക്കൽ മൈൽസ് അകലെ നടുക്കടലിലാണ് അപകടം. കൊച്ചി ഭാഗത്തേക്ക് പോയ എസ്എസ്എൽ മുംബൈ എന്ന ചരക്കു കപ്പലാണ് ബോട്ടിൽ ഇടിച്ചത്. കപ്പലിന്റെ പിൻഭാഗമാണ് ബോട്ടിൽ ഇടിച്ചത്.
English Summary: Ship collides in boat at Beypore