ബീഡി വാങ്ങിവരാൻ വൈകി; പിതാവ് തീകൊളുത്തിയ 10 വയസ്സുകാരൻ മരിച്ചു

Fire-Representative-Image
പ്രതീകാത്മക ചിത്രം. (By Artikom jumpamoon/ShutterStock)
SHARE

ഹൈദരാബാദ് ∙ കടയിൽനിന്നു ബീഡി വാങ്ങിവരാൻ വൈകിയതിന്റെ പേരിൽ പിതാവ് തീ കൊളുത്തിയ 10 വയസ്സുകാരൻ മരിച്ചു. ഹൈദരാബാദിൽ ജനുവരി 17നാണ് സംഭവം നടന്നത്. 90 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച മരിച്ചു.

പഠനത്തിൽ ശ്രദ്ധിക്കാത്തതിന്റെ പേരിൽ പിതാവ് കുട്ടിയോട് ദേഷ്യപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. മദ്യപാനിയായ പ്രതി ടർപന്റൈൻ ഓയിൽ ഒഴിച്ച് വീടിനു തീയിടുകയായിരുന്നു. പ്രതിയെ ജയിലിലേക്ക് മാറ്റി.

English Summary: Boy set ablaze by father for delay over getting beedis dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA