ADVERTISEMENT

ബെംഗളൂരു ∙ പനിയും ശ്വാസതടസ്സവുമായി ചികിത്സയിൽ കഴിയുന്ന മുൻ എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്നും നില മെച്ചപ്പെട്ടെന്നും ബ്രൗറിങ് ആശുപത്രി ഡയറക്ടർ ഡോ. എച്ച്.വി.മനോജ് കുമാർ അറിയിച്ചു. എങ്കിലും ശശികലയ്ക്കു സിടി സ്കാനും മറ്റു പരിശോധനകളും നടത്തുമെന്ന് ആശുപത്രി വ്യക്തമാക്കി. നേരത്തെ നടത്തിയ കോവിഡ് പരിശോധനയിൽ ഇവർ നെഗറ്റീവാണ്.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ തോഴിയായിരുന്ന ശശികല, 66 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതൽ പരപ്പന അഗ്രഹാര ജയിലിലാണ്. ജയിൽ മോചനത്തിന് ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തമിഴ്നാട് രാഷ്ട്രീയത്തിൽ വൻമാറ്റങ്ങൾക്കു ശേഷിയുണ്ടെന്നു കണക്കുകൂട്ടുന്ന ശശികല ജനുവരി 27ന് ജയിൽമോചിതയാകും എന്നാണു നിലവിലെ വിവരം.

English Summary: VK Sasikala's Health Normal And Stable: Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com