ADVERTISEMENT

കൊല്ലം ∙ സ്ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പു നടന്ന പന്മന പഞ്ചായത്തിലെ രണ്ടു വാർഡുകളിലും യുഡിഎഫിനു വിജയം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്.  അഞ്ചാം വാർഡായ പറമ്പിമുക്കിൽ എ.എം. നൗഫൽ (മുസ്‌ലിം ലീഗ്), 13–ാം വാർഡായ ചോലയിൽ അനിൽകുമാർ (കോൺഗ്രസ്) എന്നിവരാണു വിജയിച്ചത്. ഇരു വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ രണ്ടാമതെത്തി. 

അഞ്ചാം വാർഡിൽ നൗഫലിന് 1014 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ജെ. അനിലിന് 678 വോട്ടും ലഭിച്ചു. മൂന്നാമതെത്തിയ ബിജെപി സ്ഥാനാർഥി പൊന്മന ശ്രീകുമാറിന് 18 വോട്ടുകളേ ലഭിച്ചുള്ളൂ. 13–ാം വാർഡിൽ യുഡിഎഫ് 745 വോട്ടും എൽഡിഎഫ് സ്ഥാനാർഥി പരമേശ്വരൻ 674 വോട്ടും നേടിയപ്പോൾ ബിജെപി സ്ഥാനാർഥി ജെ. പങ്കജാക്ഷന് 362 വോട്ടുകളാണു ലഭിച്ചത്. നിലവിൽ പന്മന പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലാണ്. 

English Summary : Panmana panchayath by- election : UDF wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com