തിരുവനന്തപുരം∙ സോളര്‍ കേസല്ല, രാഷ്ട്രീയ വിഷയങ്ങളിലൂന്നിയാകും ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്. കേസുകള്‍ സിബിഐക്ക് കൈമാറി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ളത് ഉമ്മന്‍ ചാണ്ടിയാണ്. ഇടതുമുന്നണി അങ്ങനെ പെരുമാറിയിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള സ്വാഭാവിക നടപടിക്രമം എന്ന രീതിയിലാണ് പീഡന പരാതി സിബിഐക്ക് വിട്ടതെന്നും വിജയരാഘവന് തിരുവനന്തപുരത്ത് പറഞ്ഞു.
English Summary : A Vijayaraghavan on LDF campaign in Assembly Elections