ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവാക്സീൻ, ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഉൽപാദകരായ ഭാരത് ബയോടെക്. സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണ് ഭാരത് ബയോടെക് ഇതു വ്യക്തമാക്കിയത്.

അവസാനഘട്ട പരീക്ഷങ്ങൾ തുടരുന്ന കോവാക്സീന്റെ ഉപയോഗത്തിന് ഡ്രഗ്സ് റെഗുറേറ്ററി അതോറിറ്റി അനുമതി നൽകിയിരുന്നു. ക്ലിനിക്കൽ ട്രയൽ എന്ന നിലയിൽ മാത്രം നിലവിൽ നൽകുന്ന വാക്സീൻ സ്വീകരിക്കുന്നവർ നിരീക്ഷണത്തിലായിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കുന്നു. ഡൽഹിയിൽ ആറ് ആശുപത്രികളിലാണ് വാക്സീൻ നൽകുന്നത്. 

ചൈനയിൽ നിന്നു വ്യാപിച്ച കൊറോണ വൈറസിനെക്കാൾ 70 ശതമാനം കൂടുതൽ അപകടകാരിയാണ് ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ വകഭേദമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ചില പ്രായ വിഭാഗത്തിലുള്ളവർക്ക് പുതിയ വകഭേദം 30 മുതൽ 40 ശതമാനം വരെ കൂടുതൽ അപകടകാരിയായിരിക്കുമെന്നും എന്നാൽ അതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നും ബ്രിട്ടനിലെ പ്രമുഖ ശാസ്ത്രജ്ഞനായ പാട്രിക് വല്ലാൻസ് വ്യക്തമാക്കുന്നു. ഇതുവരെ ഇന്ത്യയിൽ 150 പേർക്കാണ് പുതിയ വകഭേദം പിടിപെട്ടതായി കണ്ടെത്തിയിട്ടുള്ളത്. 

English Summary: Covaxin effectively neutralises UK covid strain, claims Bharat Biotech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com