ADVERTISEMENT

മേലുകാവ് ∙ നിയന്ത്രണംവിട്ട് വീട്ടിലേക്കു പാഞ്ഞുകയറിയ ടോറസ് ലോറി മുറ്റത്തു നിർത്തിയിട്ടിരുന്ന 2 സ്കൂട്ടറുകളും ഒരു കാറും തകർത്തു. അയൽവീട്ടിൽ പോയിരുന്നതിനാല്‍ വീട്ടുകാർ രക്ഷപ്പെട്ടു. കൊച്ചോലിമാക്കൽ മേഴ്സി ജയിംസിന്റെ വീട്ടിലേയ്ക്കാണു ലോറി കയറിയത്. അപകട സമയം മേഴ്സിയും മകൻ അനീഷും വീട്ടിൽ ഇല്ലായിരുന്നു. വീടിന്റെ മുൻവശം പൂർണമായും തകര്‍ന്നു. ലോറി ഡ്രൈവർക്ക് പരുക്കുണ്ട്.

Lorry-accident-JPG

5 വർഷം മുൻപ് പണിത വീട് പൂർണമായും വിണ്ടുകീറിയ നിലയിലാണ്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ കാഞ്ഞിരംകവലയിലാണു അപകടം. മങ്കൊമ്പിൽ പ്രവർത്തിക്കുന്ന പാറമടയിൽനിന്നു കരിങ്കല്ലുകയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇറക്കം ഇറങ്ങി വന്ന ലോറി ചുറ്റുമതിൽ തകർത്തു വീടിന്റെ കാർപോർച്ച് ഭാഗത്താണ് ഇടിച്ചത്. കോൺക്രീറ്റ് തൂണുകളും ബീമുകളും ജനലുകളും തകർന്നു. 

Lorry-accident-2

English Summary: Lorry accident in melukavu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com