ADVERTISEMENT

പരിയാരം ∙ കോവിഡും ന്യുമോണിയയും ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രി ഐസിയുവിൽ കഴിയുന്ന എം.വി.ജയരാജന്റെ ആരോഗ്യനിലയിൽ കഴിഞ്ഞ ദിവസമുണ്ടായ നേരിയ പുരോഗതി തുടരുന്നതായി മെഡിക്കൽ ബോർഡ്‌ യോഗം വിലയിരുത്തി.

ഇതേനില തുടർന്നാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ആരോഗ്യ പുരോഗതി കൈവരിക്കുമെന്നാണ്‌ കരുതുന്നത്. കോവിഡിനൊപ്പമുള്ള ന്യുമോണിയ ശ്വാസകോശത്തെ വലിയരീതിയിൽ ബാധിച്ചതിനാൽ ഗുരുതരാവസ്ഥ മാറിയിട്ടില്ലെന്നും കടുത്ത ജാഗ്രത തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

കോവിഡിന്റെ തീവ്രത സൂചിപ്പിക്കുന്ന രക്തത്തിലെ സൂചകങ്ങൾ ഉയർന്നുതന്നെ നിൽക്കുകയാണെന്നും മെഡിക്കൽ ബോർഡ്‌ വിലയിരുത്തി. പ്രമേഹവും ഉയർന്ന രക്ത സമ്മർദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്‌. രക്തത്തിൽ ഓക്സിജന്റെ അളവ്‌ കുറഞ്ഞതിനാൽ സി -പാപ്പ്‌ വെന്റിലേറ്ററിന്റെ സഹായത്തോടെ അത്‌ സാധാരണ നിലയിലേക്ക്‌ ക്രമീകരിച്ചാണ്‌ ചികിത്സ തുടരുന്നത്‌.

സി-പാപ്പ്‌ മാറ്റാൻ സാധിക്കുന്നതോടെ അദ്ദേഹത്തെ കോവിഡ്‌ പരിശോധനയ്ക്ക്‌ വീണ്ടും വിധേയമാക്കുമെന്നും മെഡിക്കൽ സംഘം അറിയിച്ചു. തിരുവനന്തപുരത്തുനിന്നെത്തിയ ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ. അനിൽ സത്യദാസ്‌, ഡോ. സന്തോഷ്‌ കുമാർ എസ്‌.എസ്‌ എന്നിവർ പരിയാരത്തെ മെഡിക്കൽ സംഘത്തിനൊപ്പം ജയരാജനെ പരിശോധിച്ചു. 

പ്രത്യേക മെഡിക്കൽ സംഘം ഒരുദിവസം കൂടി പരിയാരത്ത്‌ തുടരുമെന്നു മെഡിക്കൽ ബോർഡ്‌ ചെയർമാനും മെഡിക്കൽ കോളജ്‌ പ്രിൻസിപ്പലുമായ ഡോ. കെ.എം.കുര്യാക്കോസും മെഡിക്കൽ ബോർഡ്‌ കൺവീനറും ആശുപത്രി സൂപ്രണ്ടുമായ ഡോ. കെ.സുദീപും അറിയിച്ചു.

English Summary: M.V. Jayarajan health situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com