ADVERTISEMENT

സാധാരണമായ രീതിയിൽ ഇടയ്ക്ക് അപ്രത്യക്ഷമായ മഞ്ഞ് കൂടുതൽ കനത്തിൽ പെയ്തിറങ്ങാൻ തുടങ്ങിയതേ‍ാടെ ഊട്ടി വീണ്ടും കെ‍ാടുംതണുപ്പിലമരുന്നു. രാവിലെ ഏതാണ്ട് 3 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. ഊട്ടിയുടെ കാലാവസ്ഥാ ചരിത്രത്തിൽ മഞ്ഞുപെയ്ത്തും തണുപ്പും പുതുമയല്ലെങ്കിലും തണുപ്പ് മുറിഞ്ഞ് മഴ തകർത്തത് ഇതാദ്യമാണെന്ന് പരിസ്ഥിതി പ്രവർത്തകരും സമീപവാസികളും പറയുന്നു.

മഞ്ഞുജീവിതം ചിരപരിചതമാണെങ്കിലും അപ്രതീക്ഷിതമായി എത്തിയ മഴ കനത്തതു കൂനൂർ പേ‍ാലുള്ള സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾക്കും വഴിയെ‍ാരുക്കി. കേ‍ാവിഡ് മഹാമാരി പ്രതിരേ‍ാധത്തിലെ ഇളവിന്റെ ഭാഗമായി ഊട്ടി ഉദ്യാനത്തിൽ സെപ്റ്റംബർ അവസാനത്തേ‍ാടെ ഭാഗീകമായി പ്രവേശനം അനുവദിച്ചെങ്കിലും തുടക്കത്തിൽ സന്ദർശകർ നന്നേ കുറവായിരുന്നു. സ്ഥലത്തു തങ്ങിയവർ വിരലിൽ എണ്ണാവുന്നവരും.

ബേ‍ാട്ട് ഹൗസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഡിസംബർ ആദ്യം സജീവമായതേ‍ാടെ സഞ്ചാരികളുടെ എണ്ണവും വർധിച്ചു. കേരളത്തിൽനിന്നുളള പാക്കേജ് ടൂറുകളാണ് ഇപ്പേ‍ാൾ കൂടുതൽ എത്തുന്നതെന്ന് തമിഴ്നാട് ടൂറിസം വികസന അധികൃതർ പറഞ്ഞു. കഴിഞ്ഞമാസം 31ന് ആരംഭിച്ച ഊട്ടി ഹെറിറ്റേജ് ട്രെയിനിൽ നല്ല തിരക്കാണ്.

കേ‍ാവിഡിന് മുൻപുള്ള ഉഷാറിലേക്ക് ഊട്ടി എത്തിയില്ലെങ്കിലും അതിൽ 60% ആയെന്നാണ് പ്രദേശത്ത് വിവിധ സാധനങ്ങൾ വിൽക്കുന്നവരുടെ അനുഭവം. കച്ചവടമെ‍ാന്നും കാര്യമായി നടക്കുന്നില്ലെങ്കിലും നഷ്ടമില്ല. ഇവിടെ എത്തുന്നവരിൽ ശരാശരി 70% പേരും തങ്ങാതെ മടങ്ങുന്നത് ഹേ‍ാട്ടലുകളെയും അനുബന്ധ സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ട്.

അടുത്ത മാസത്തേ‍ാടെ കാര്യങ്ങൾ കൂടുതൽ ശരിയാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എല്ലായ്പ്പേ‍ാഴും ഡിസംബർ ഒന്നിനുതന്നെ ഊട്ടിയിൽ മഞ്ഞുവീഴ്ച ആരംഭിക്കും. ദിനംപ്രതി അത് കൂടിക്കൂടി പ്രദേശം മുഴുവൻ മഞ്ഞുമൂടുന്ന സ്ഥിതിയുണ്ടാകും. ശരാശരി രണ്ടര മാസമാണ് ഇവിടുത്തെ പേരുകേട്ട തണുപ്പ്. അത് കൂടിക്കൂടി ഐസ് പെയ്യുന്ന സ്ഥിതിയിലാണ് തണുപ്പ് പരമാവധിയിലെത്തുക.

പതിവ് തെറ്റിച്ച് ഇത്തവണ ഡിസംബർ 12ന് പെയ്ത കനത്ത മഴ പിന്നെ ഒഴിഞ്ഞുപേ‍ായില്ല. ഏതാണ്ട് ഈ മാസം 20 വരെ മഴ പെയ്തു. മഞ്ഞിനുപകരം വന്ന വെള്ളം ബുദ്ധിമുട്ട് വർധിപ്പിച്ചു. മഴ പിൻമാറിയതേ‍ാടെയാണ് മഞ്ഞുവരവ് ആരംഭിച്ചത്. ഉദ്യാനം കഴിഞ്ഞദിവസം 9,400 പേരാണ് സന്ദർശിച്ചത്. കഴിഞ്ഞ ഞായറാഴ്ച അത് 10,500 ആയിരുന്നു. പെ‍ാങ്കൽദിനം മെ‍ാത്തം അരലക്ഷംപേർ വന്നുവന്നാണു കണക്ക്.

കടകളും സ്ഥാപനങ്ങളും മുഴുവൻ തുറന്നിട്ടുണ്ട്. സാധാരണ സമയത്ത് ഊട്ടിയിലും പരിസരത്തുമായി സാമ്പത്തിക വർഷം ശരാശരി 35 ലക്ഷം പേരാണ് സന്ദർശനത്തിനെത്താറുള്ളത്. ഇത്തവണ എത്രയുണ്ടാകുമെന്ന് കണ്ടറിയണമെന്നായിരുന്നു ടൂറിസം ഗൈഡുകളുടെ പ്രതികരണം. പ്രശസ്തമായ ഫ്ലവർഷേ‍ാ മേയിൽ ഒ‍ാൺലൈനായിട്ടാണു നടത്തിയത്.

English Summary: Ootty again cool; visitors increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com