ADVERTISEMENT

തിരുവനന്തപുരം ∙ ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച റെക്കോർഡ് ഐഎസ്ആർഒയ്ക്കു നഷ്ടമായി. യുഎസിലെ സ്പേസ് എക്സ് ആണ് പുതിയ റെക്കോർഡിന്റെ അവകാശി. ഫാൽക്കൺ റോക്കറ്റ് ഉപയോഗിച്ച് 143 ഉപഗ്രഹങ്ങളാണു സ്പേസ് എക്സ് വിക്ഷേപിച്ചത്. യുഎസിനു പുറമേ ജപ്പാൻ, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള നാനോ ഉപഗ്രഹങ്ങളാണു സ്പേസ് ഫാൽക്കൺ റോക്കറ്റ് 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്.

ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത് 2017ലാണ്. റഷ്യയുടെ 37 ഉപഗ്രഹങ്ങളുടെ ഒന്നിച്ചുള്ള വിക്ഷേപണത്തിന്റെ റെക്കോർഡ് ആണ് ഇന്ത്യ തകർത്തത്. യുഎസ് നേരത്തെ 29 ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ചിരുന്നു. പിഎസ്എൽവി–സി 37 റോക്കറ്റ് ഉപയോഗിച്ചായിരുന്നു ഐഎസ്ആർഒ വിക്ഷേപണം. തദ്ദേശീയമായി വികസിപ്പിച്ച കാർട്ടോസാറ്റ് -2ഡി, ഐഎൻഎസ് 1എ, ഐഎൻഎസ് 1ബി എന്നിവയും 101 വിദേശ ഉപഗ്രഹങ്ങളുമാണു വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്.

1378 കിലോഗ്രാം ആയിരുന്നു ആകെ ഭാരം. 96 ചെറു ഉപഗ്രഹങ്ങൾ യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതായിരുന്നു. ഇസ്രയേൽ, കസഖ്സ്ഥാൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, യുഎഇ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ലക്ഷ്യത്തിലെത്തി. 

English Summary: SpaceX Launches Falcon 9 Rocket With Record 143 Satellites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com