ADVERTISEMENT

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ കിസാൻ പരേഡിനിടെ ഉണ്ടായ അക്രമത്തിൽ കർഷക നേതാക്കൾക്കെതിരെ ഡൽഹി പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്. നേതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. ചെങ്കോട്ട അക്രമത്തിലെ മുഖ്യ പ്രതികളായ നടൻ ദീപ് സിദ്ദു, ലഖ സിദ്ധാന എന്നിവർക്കെതിരെയും കേസെടുത്തു.

റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡിനിടെ ചെങ്കോട്ടയിലും രാജ്യതലസ്ഥാനത്തിനകത്തും ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ  രാജദ്രോഹക്കുറ്റം ചുമത്താനാണ് പൊലീസ് നീക്കം. കടുത്ത നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ബൽബീർ എസ് രാജെവാൾ, ബൽദേവ് സിങ് സിർസ, ഡോ.ദർശൻ പാൽ, യോഗേന്ദ്ര യാദവ് തുടങ്ങിയ 20 നേതാക്കളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചത്. അക്രമത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ ചെങ്കോട്ടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. 

English Summary: Lookout Notice Against Farmer Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com