ADVERTISEMENT

മുംബൈ ∙ കർഷകസമരം അക്രമാസക്തമാകാൻ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ആഗ്രഹിച്ചിരുന്നതായി ശിവസേന. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ കർഷകറാലിയിൽ അരങ്ങേറിയ സംഘർഷവുമായി ബന്ധപ്പെട്ട് ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് ഈ ആരോപണം.

കർഷകരുടെ പ്രക്ഷോഭം 60 ദിവസത്തിലേറെയായി സമാധാനപരമായി നീങ്ങുകയായിരുന്നു. അവർക്കിടയിൽ ഭിന്നതയുണ്ടായിരുന്നില്ല. അവർക്ക് ക്ഷമ നശിച്ചിട്ടുമില്ലായിരുന്നു. എന്നാൽ, ഇതു രണ്ടും കേന്ദ്ര സർക്കാരിനു ദഹിച്ചിരുന്നില്ല. കേന്ദ്രം ആഗ്രഹിച്ചത് റിപ്പബ്ലിക് ദിനത്തിൽ സംഭവിച്ചു. 

ആ സംഭവ വികാസങ്ങൾ രാജ്യത്തിന്റെ പേരും മോശമാക്കി. സംഘർഷത്തിനു കർഷകരെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. സംഭവിച്ച കാര്യങ്ങളിൽ സർക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലേ? ബിജെപിയുമായി ബന്ധമുള്ള ദീപ് സിദ്ധു എന്നയാളാണ് കർഷകർക്കിടെ പ്രകോപനം സൃഷ്ടിച്ചത് - മുഖപ്രസംഗത്തിൽ ശിവസേന ചൂണ്ടിക്കാട്ടി. അതേസമയം, ശിവസേനയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നു മഹാരാഷ്ട്ര ബിജെപി വക്താവ് കേശവ് ഉപാധ്യായ് പ്രതികരിച്ചു. 

English Summary: Shiv Sena alleges, ‘Center wanted farmers to be violent’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com