ADVERTISEMENT

കോഴിക്കോട് ∙ അസംസ്കൃത വസ്തുക്കളുടെ വില ക്രമാതീതമായി വർധിക്കുന്നതു മൂലമാണ് ഇന്ത്യൻ നിർമിത വിദേശമദ്യങ്ങളുടെ വില വർധിപ്പിക്കേണ്ടി വന്നതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. നിർമാണച്ചെലവ് വർധിക്കുന്നതിനാൽ മദ്യവില വർധിപ്പിക്കണമെന്ന് 2019നു മുൻപുതന്നെ ഡിസ്റ്റിലറി ഉടമകൾ ആവശ്യപ്പെട്ടിരുന്നു. 20% വർധന വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെയുള്ള നിരക്കുവർധനകളും സംസ്ഥാനത്തെ നികുതി നിരക്കുമടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്താണ് 7% മാത്രം വില കൂട്ടാൻ തീരുമാനിച്ചത്.

വിലവർധനയിൽ അസാധാരണത്വമില്ല. മദ്യം വാങ്ങുന്നവരും സാധാരണക്കാരായ ജനങ്ങളാണ്. ജനങ്ങളെ പിഴിഞ്ഞൂറ്റുന്ന നടപടിക്കു സർക്കാർ മുതിരില്ല. മദ്യനയത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. നിലവിൽ എല്ലാ മാസവും ഒന്നാംതീയതിയുള്ള ഡ്രൈ ഡേ തുടരുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി ഒന്നു മുതൽ സംസ്ഥാനത്തു മദ്യവില വർധിക്കുന്ന പശ്ചാത്തലത്തിലാണു വിശദീകരണം. 

English Summary: Minister TP Ramakrishnan on liquor price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com