ADVERTISEMENT

ചെന്നൈ∙ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷം. ക്ഷമാപണം നടത്തിയാല്‍ ശശികലയെ തിരിച്ചെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. പാര്‍ട്ടി ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ മുനിസ്വാമി ഇത് പരസ്യമായി പറഞ്ഞതോടെ കൂടുതല്‍ നേതാക്കള്‍ ശശികല പക്ഷത്തേക്ക് ചേക്കേറുമെന്ന സൂചന ശക്തം.

തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്‍റെ തട്ടകമായ തേനിയിലും ശശികലയെ സ്വാഗതം ചെയ്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇരുവിഭാഗവും ഒന്നിച്ചുപോകണമെന്ന നിലപാടിലാണ് ബിജെപിയും.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 4 വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കി ജനുവരി 27ന് ശശികല പുറത്തിറങ്ങിയിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ കഴിഞ്ഞ് ആശുപത്രിവിട്ട ശശികല നന്ദിഹിൽസിനു സമീപത്തെ റിസോർട്ടിൽ വിശ്രമത്തിലാണ്. മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനമായ ഫെബ്രുവരി 3നു ചെന്നൈയിൽ എത്താനാണു ശ്രമം.

2017 ഫെബ്രുവരിയിൽ ജയിലിലേക്കു പോകുമ്പോൾ ശശികല അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട്, ഒപിഎസ്-ഇപിഎസ് വിഭാഗങ്ങൾ ലയിച്ചപ്പോൾ ജനറൽ കൗൺസിൽ യോഗം ശശികലയെ പുറത്താക്കി. ഇതിനെതിരെ ശശികല നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

English Summary: A faction in AIADMK demands reinstate VK Sasikala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com