ADVERTISEMENT

തൊടുപുഴ∙ മൂന്നാറില്‍ നാലരലക്ഷം രൂപ മുടക്കി ഡാം നിര്‍മിച്ചതില്‍ വന്‍ അഴിമതിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിനോദ സഞ്ചാരിക്കെതിരെ നിയമനടപടിക്ക് ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടന്ന തോട് നവീകരണ പ്രവര്‍ത്തനത്തിന്റെയും ചെക് ഡാം നിര്‍മാണത്തിന്റെയും ഒരു ഭാഗം മാത്രം പ്രചരിപ്പിച്ച് ആക്ഷേപിച്ചെന്നാണ് പഞ്ചായത്തിന്റെ പരാതി.

ജല-മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ബ്രഷ് വുഡ് ചെക് ഡാമും തോട് നവീകരണ പ്രവർത്തനവുമായിരുന്നു ഇവിടെ നടത്തിയത്. എന്നാൽ പൂർത്തിയാകാത്ത പദ്ധതിയുടെ അടങ്കൽ തുക അടങ്ങിയ ബോർഡും തണ്ണീർതട സംരക്ഷണത്തിന്റെ ഭാഗമായി നിർമ്മിച്ച ചെക് ഡാമും മാത്രം ഉൾപ്പെടുത്തി വിഡിയോ എടുത്ത് യുവാവിന്റെ വിവരണവും ചേർത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി പഞ്ചായത്ത് രംഗത്തെത്തി. വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. സമാന പദ്ധതി 26 ഇടങ്ങളിൽ പഞ്ചായത്ത് നടത്തിവരുമ്പോഴാണ് യുവാവിന്റെ വ്യാജ വിഡിയോ വ്യാപകമായി പ്രചരിച്ചത്.

English Summary: Fake video about Munnar Brushwood Check Dam: Panchayat will take action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com