ADVERTISEMENT

കൊച്ചി∙ അങ്കമാലിയില്‍ വീണ്ടും അങ്കത്തിനൊരുങ്ങി മുന്‍ എംഎല്‍എ ജോസ് തെറ്റയില്‍. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരത്തിനിറങ്ങും.  അപവാദ പ്രചാരണങ്ങള്‍ ജനം തള്ളിക്കളയുമെന്ന ആത്മവിശ്വാസത്തിലാണ് തെറ്റയില്‍. ഇടതുമുന്നണിയിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് മുന്‍പേ ഒരു മുഴം നീട്ടിയെറിഞ്ഞ് അങ്കമാലി ഉറപ്പിക്കാനാണ് ജോസ് തെറ്റയിലിന്റെ നീക്കം. 2016ല്‍ കൈവിട്ടുപോയ സീറ്റില്‍ മല്‍സരിക്കാന്‍ തയാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കും എന്നതാണ് നയം.

2006 ലും, 2011 ലും തുടര്‍ച്ചയായി ജയിച്ചു കയറിയ ജോസ് തെറ്റയിലിന് കഴിഞ്ഞ തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചു. 2013 ല്‍ ലൈംഗിക വിവാദത്തില്‍പ്പെട്ടതായിരുന്നു കാരണം. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സുപ്രീംകോടതിയില്‍ തെളിയിക്കാനായതിന്റെ ആത്മവിശ്വാസവും മുന്‍മന്ത്രിക്കുണ്ട്. പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റുകളില്‍ പുതുമുഖങ്ങള്‍ മാത്രമാകില്ലായെന്ന് ജെഡിഎസും സൂചന നല്‍കിയിട്ടുണ്ട്.

English Summary: Jose Thettayil ready to contest in assembly elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com