ADVERTISEMENT

തിരുവനന്തപുരം∙ പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുമെന്ന് സിപിഐ നേതാവും നെടുമങ്ങാട് എംഎല്‍എയുമായ സി. ദിവാകരന്‍. മല്‍സരിച്ചില്ലെങ്കിൽ വനവാസത്തിന് പോകില്ലെന്നും പാര്‍ട്ടി പറയുന്ന ഏതു തീരുമാനവും അനുസരിക്കുന്ന പ്രവര്‍ത്തകനാണ് താനെന്നും സി.ദിവാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

രണ്ടിലേറെ തവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമോ എന്ന ചോദ്യത്തിന് എം.എന്‍.ഗോവിന്ദന്‍നായര്‍ ഉള്‍പ്പടെയുള്ള പഴയകാല നേതാക്കളെ  ചൂണ്ടിക്കാട്ടിയായിരുന്ന സി. ദിവാകരന്റെ മറുപടി. മൂന്നു തവണ എംഎൽഎയും ഒരു തവണ മന്ത്രിയുമായിരുന്നു സി. ദിവാകരൻ.

English Summary : Kerala Assembly Elections : C Divakaran speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com