ADVERTISEMENT

കൊച്ചി∙ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വിവാദത്തില്‍ നിര്‍മാതാവ് ജി.സുരേഷ്കുമാറിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്ന് കമല്‍ ആരോപിച്ചു. പുരസ്കാര ജേതാക്കള്‍ക്ക്, അവാര്‍ഡുകള്‍ വിതരണം ചെയ്ത രീതിയെ കുറിച്ച് പരാതിയില്ലെന്നും കമല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

വേദിയില്‍ ക്രമീകരിച്ച മേശയില്‍ നിന്ന് അവാര്‍ഡ് ജേതാക്കള്‍ പുരസ്കാരശില്‍പം സ്വയം എടുക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ ചലച്ചിത്രപുരസ്കാര വിതരണം. ഇതിനെ നിര്‍മാതാവ് ജി.സുരേഷ്കുമാര്‍ അടക്കമുള്ളവര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് പല ഉദ്ദേശങ്ങളുമുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ കുറ്റപ്പെടുത്തി. അവാര്‍ഡ് വാങ്ങിയവര്‍ ആരും വിമര്‍ശനം ഉന്നയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ല

കോവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന അംഗീകരിച്ചാണ് അവാര്‍ഡ് ജേതാക്കള്‍ ഇത്തരത്തില്‍ പുരസ്കാരം സ്വീകരിച്ചത്. ഇതില്‍ ആര്‍ക്കും ഔചിത്യക്കുറവ് തോന്നിയിട്ടില്ലെന്നും കമല്‍ പറഞ്ഞു. പൂര്‍ണമായും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ പുരസ്കാര വിതരണമെന്നും കമല്‍ ചൂണ്ടിക്കാട്ടി.

English Summary: Kerala State Film Award - Kamal reply to director G Sureshkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com