ADVERTISEMENT

കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥലത്തു നിന്നും മൽസരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ്. കോൺഗ്രസ് തിരഞ്ഞടുപ്പു സമിതിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള എഐസിസി പ്രഖ്യാപനം പുറത്തു വന്നതിനു പിന്നാലെ കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അതേ സമയം എറണാകുളത്ത് ഒരു വനിതയ്ക്ക് സീറ്റു നൽകണം എന്നു പറഞ്ഞ അദ്ദേഹം വിജയസാധ്യതയുള്ള സീറ്റു തന്നെ നൽകണമെന്നും ആവശ്യപ്പെട്ടു. താൻ മൽസരിക്കാനുണ്ടാകുമോ എന്ന് അറിയില്ല, പ്രായമാണ് മാനദണ്ഡമെങ്കിൽ അതൊരു മാനദണ്ഡമാക്കണം. തർക്കങ്ങൾ ഒഴിവാക്കാൻ അതു നല്ലതാണ്. സ്ഥാനാർഥി നിർണയം എപ്പോഴും ജയസാധ്യത കണക്കിലെടുത്തു വേണം. അത് എങ്ങനെ എന്നതിന്റെ മാനദണ്ഡങ്ങൾ പാർട്ടിതന്നെ തീരുമാനിക്കും. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു വന്നപ്പോൾ താൻ ഏഴു ടേമായി അതുകൊണ്ട് മാറണമെന്ന് ഒരു പ്രചാരണമുണ്ടായി. അത് മനസിലാക്കാന‍് സാധിച്ചു. മാറ്റം അനിവാര്യമായതുകൊണ്ട് ഞാൻ മാറാം, പാർട്ടിൽ ഒരു പദവി തരണം എന്ന് അറിയിച്ചിരുന്നു. സീറ്റില്ലെന്ന വാർത്ത ടിവിയിലൂടെ കേൾക്കേണ്ടി വന്നത് വിഷമമുണ്ടാക്കി. അരമണിക്കൂറിനുള്ളിൽ അഹമ്മദ് പട്ടേൽ മുകുൾ വാസ്നിക്കും ചെന്നിത്തലയും വന്നു കണ്ടു, ഉമ്മൻചാണ്ടി ഫോണിൽ വിളിച്ചു. പിറ്റെ ദിവസം സോണിയ ഗാന്ധി വിളിച്ചു സംസാരിച്ചു, ആ പ്രശ്നം അവിടെ തീർന്നു. ഉപ തിരഞ്ഞെടുപ്പു വന്നപ്പോഴും സീറ്റു ചോദിച്ചില്ല. അരൂരിൽ ശക്തമായി പ്രവർത്തിച്ചു. പാർട്ടിക്കു വേണ്ടി നിരവധി പ്രചാരണം നടത്തിയിട്ടുണ്ട്. 

പിന്നീട് ക്യാംപയിൻ കമ്മിറ്റി ചെയർമാൻഷിപ്പും ചാനലും പത്രവും ഏറ്റെടുക്കാൻ പറഞ്ഞു. ചാനലിന്റെയും പത്രത്തിന്റെയും കാര്യത്തിൽ അതിന്റെ കമ്പനി സെക്രട്ടറിയെയും ചാർട്ടേഡ് അക്കൗണ്ടന്റിനെയും വച്ച് പരിശോധിച്ചപ്പോൾ അതിൽ ചില പ്രശ്നങ്ങൾ കണ്ടു. പ്രശ്നങ്ങൾ പുറത്തു പറഞ്ഞില്ല, ജീവനക്കാരെയും പത്രത്തെയും ചാനലിനെയും ബാധിക്കുന്നതാണ്. ഇതു സംബന്ധിച്ച് കുറിപ്പുണ്ടാക്കി കോൺഗ്രസ് പ്രിസിഡന്റിനും കെപിസിസി പ്രസിഡന്റിനും ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കൊടുത്തു. ഇതിനൊരു പരിഹാരമുണ്ടാക്കണം എന്ന് ആവശ്യപ്പെട്ടു. പരിഹാരമുണ്ടായാൽ ചുമതല ഏറ്റെടുക്കാൻ  തയാറാണെന്നും അറിയിച്ചു. ഈ റിപ്പോർട് പുറത്തു കൊടുത്തിട്ടില്ല. നേതൃത്വത്തിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: KV Thomas demands seat for women in Ernakulam

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com