ADVERTISEMENT

യാവത്മൽ (മഹാരാഷ്ട്ര) ∙ പോളിയോ വാക്സീനു പകരം സാനിറ്റൈസർ കൊടുത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ അഞ്ചുവയസ്സിൽ താഴെയുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാവത്മല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തക, ഡോക്ടർ, ആശ വർക്കർ എന്നിവരെ സസ്പെൻഡ് ചെയ്തതായും ജില്ല കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ശ്രീകൃഷ്ണ പഞ്ചൽ പറഞ്ഞു.

ഞായറാഴ്ചയാണ് രാജ്യമെമ്പാടുമുള്ള അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുരുന്നുകൾക്ക് പോളിയോ വാക്സീൻ വിതരണം ചെയ്തത്.  2011 ജനുവരി 13നാണ് രാജ്യത്ത് പോളിയോ രോഗം അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

English Summary: 12 Children Administered Sanitiser Instead Of Polio Drops In Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com