ADVERTISEMENT

കാസർകോട് ∙ പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം ചട്ടഞ്ചാലിലെ സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫിസിൽ പരിശോധന നടത്തി. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊലപാതകത്തിനുശേഷം പ്രതികൾ വസ്ത്രങ്ങൾ കത്തിച്ച വെളുത്തോളിയിലും കൊലപാതകം നടന്ന കല്യോട്ടും സംഘമെത്തി.

കൃത്യം നടത്തിയശേഷം പ്രതികൾ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ താമസിച്ചുവെന്ന് ക്രൈംബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിലുണ്ടായിരുന്നു. കേസിലെ 14ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠനെ സിബിഐ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

കൊലപാതകം നടക്കുമ്പോൾ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയായിരുന്നു മണികണ്ഠൻ. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കളിൽനിന്നും സിബിഐ മൊഴിയെടുത്തു.

English Summary : Periya twin murder case : CBI raid at CPM office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com