ADVERTISEMENT

ന്യൂഡല്‍ഹി∙ തനിക്കു ഭാരത രത്ന പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ നടക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എമരിറ്റസ് രത്തൻ ടാറ്റ. രാജ്യത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘പുരസ്കാര കാര്യത്തിൽ സമൂഹമാധ്യമത്തിലെ ഒരു വിഭാഗത്തിന്റെ വികാരത്തെ വിലമതിക്കുന്നു. എന്നാൽ അത്തരം പ്രചാരണങ്ങൾ നിർത്തണമെന്ന് വിനീതമായി അഭ്യർഥിക്കുകയാണ്. ഇന്ത്യക്കാരനാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് താൻ. ഇന്ത്യയുടെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കാൻ ശ്രമിക്കുകയാണ്’ – അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

#BharatRatnaForRatanTata എന്ന ഹാഷ്ടാഗിലാണ് സമൂഹമാധ്യമത്തിൽ പ്രചാരണം നടക്കുന്നത്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന പുരസ്കാരം രത്തൻ ടാറ്റയ്ക്കു നൽകണമെന്ന് മോട്ടിവേഷനൽ സ്പീക്കറായ ഡോ. വിവേക് ഭിന്ദ്രയുടെ ട്വീറ്റ് വന്നതിനുപിന്നാലെയാണ് ട്വിറ്ററിൽ #BharatRatnaForRatanTata എന്ന ഹാഷ്ടാഗ് വെള്ളിയാഴ്ച മുതൽ ട്രെൻഡിങ്ങായി തുടങ്ങിയത്.

English Summary: "Would Humbly Like To Request...": Ratan Tata On Bharat Ratna Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com