ADVERTISEMENT

വാഷിങ്ടൻ∙ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 2015ലെ ആണവക്കരാർ അംഗീകരിക്കാതെ ഉപരോധം നീക്കാനാകില്ല. വന്‍തോതിലുള്ള യുറേനിയം സമ്പൂഷ്ടീകരണം ഇറാന്‍ അവസാനിപ്പിക്കണമെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍ ആണവക്കരാർ അംഗീകരിക്കണമെങ്കില്‍ അമേരിക്ക ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു. 

യുഎസ് ഉൾപ്പെടെ ആറു രാജ്യങ്ങളുമായുണ്ടാക്കിയ 2015ലെ ആണവക്കരാറിൽനിന്ന് ഇറാൻ പിന്മാറിയിരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിന് ഇനി രാജ്യം പരിധികൾ വയ്ക്കില്ലെന്നും രാജ്യാന്തര ആണവ ഏജൻസിയുമായുള്ള ബന്ധം തുടരുമെന്നുമായിരുന്നു കരാറിൽനിന്ന് പിൻമാറിയതിനു പിന്നാലെ ഇറാന്റെ പ്രതികരണം. ഉപരോധങ്ങൾ പിന്‍‌വലിച്ചാൽ കരാറിലേക്കു മടങ്ങിയെത്തുമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. 

വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാവൂ എന്നായിരുന്നു ആണവക്കരാറിൽ നിർദേശിച്ചിരുന്നത്. 300 കിലോഗ്രാമില്‍ താഴെ യുറേനിയം സമ്പുഷ്ടീകരിക്കാനായിരുന്നു അനുമതി. അധികമുള്ളതു വിദേശത്ത് വിൽപന നടത്തണം. സമ്പുഷ്ടീകരിച്ച കൂടുതൽ യുറേനിയം അണ്വായുധമുണ്ടാക്കാൻ ഉപയോഗിച്ചേക്കാം എന്നതിനാലായിരുന്നു കരാറിൽ അത്തരമൊരു നിർദേശം വച്ചത്. പരിധിയില്ലാതെ യുറേനിയം സമ്പുഷ്ടീകരണം വരുന്നതോടെ ഇനി ഇറാന്റെ ലക്ഷ്യം അണ്വായുധ നിർമാണമായിരിക്കുമെന്നും രാജ്യാന്തര നിരീക്ഷകർ ചൂണ്ടിക്കാട്ടിയിയിരുന്നു. 

English Summary: Biden will not lift sanctions to get Iran back to negotiating table

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com