ADVERTISEMENT

കൊച്ചി ∙ സിപിഎം നേതാക്കള്‍ പ്രതികളായ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ലോക്കല്‍ കമ്മിറ്റി മുന്‍ അംഗങ്ങള്‍ അടക്കം ഏഴു പേരാണ് പ്രതികള്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

രേഖകളില്‍ തിരിമറി നടത്തി പ്രതികള്‍ 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്. എറണാകുളം കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന പകല്‍ക്കൊള്ളയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി ഒരു വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം നൽകിയത്.

കലക്ടറേറ്റിലെ പ്രളയപരിഹാര സെല്ലിലെ ജീവനക്കാരനായ വിഷ്ണുപ്രസാദാണ് ഒന്നാം പ്രതി. ഇടനിലക്കാരന്‍ മഹേഷ്, സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന എം.എം.അന്‍വര്‍, എന്‍.എന്‍.നിധിന്‍, അന്‍വറിന്റെ ഭാര്യയും അയ്യനാട് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്ന കൗലത്ത്, നീതു, ഷിന്റു മാര്‍ട്ടിന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

പ്രളയ ദുരിതാശ്വാസത്തിനായി കലക്ടര്‍ അനുവദിച്ച തുക, രേഖകളില്‍ തിരിമറി നടത്തി പ്രതികള്‍ സ്വന്തം പേരിലേക്കു മാറ്റുകയായിരുന്നു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്ക് അക്കൗണ്ടില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ പേരില്‍  പണമെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

തട്ടിയെടുത്ത 27 ലക്ഷം രൂപയില്‍ 10,58,000 രൂപ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. കേസില്‍ മുന്‍ കലക്ടര്‍ മുഹമ്മദ് സഫീറുല്ല, നിലവിലെ കലക്ടര്‍ എസ്.സുഹാസ്, എഡിഎം, ബാങ്ക് ജീവനക്കാര്‍ തുടങ്ങി 172 സാക്ഷികളുണ്ട്. രണ്ടാമത്തെ കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു.

Content Highlights: Flood relief fund scam Kochi: Crime branch charge sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com