ADVERTISEMENT

ന്യൂഡൽഹി ∙ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കേണ്ട വില്ലേജുകളെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര സർക്കാരല്ലെന്നും, സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന നിർദേശങ്ങളനുസരിച്ചാണ് കരട് വിജ്ഞാപനം ഇറക്കുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ രാജ്യസഭയിൽ അറിയിച്ചു.

വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള സ്ഥലം പരിസ്ഥിതി ദുർബല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം ഇറക്കിയ വിഷയം ഉപചോദ്യമായി കെ.സി.വേണുഗോപാൽ രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനം വയനാട്ടിൽ വലിയ ജീവിത പ്രതിസന്ധികൾ ഉണ്ടാക്കുമെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡ്പോലും പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം വിജ്ഞാപനം ഇറക്കുംമുൻപ് പ്രദേശവാസികളുമായി കൂടിയാലോചനകൾ നടത്തി അഭിപ്രായം തേടണമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി എംപി മന്ത്രിക്ക് കത്തു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ നിർദേശിക്കുന്നതിന് അനുസരിച്ചാണ് കരട് തയാറാക്കുന്നതെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിനു മുൻപ് അഭിപ്രായ നിർദേശങ്ങൾ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

English Summary :Centre will not decide the ecologically sensitive norms unilaterally; Javadekar reveals govt’s stand in Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com