ADVERTISEMENT

ന്യൂഡൽഹി ∙ കർഷക സമരത്തെ അനുകൂലിച്ച് ട്വിറ്ററിൽ പോസ്റ്റിട്ട പോപ്പ് താരം  റിയാനയ്ക്കെതിരെ പുതിയ ആരോപണങ്ങളും വിമർശനങ്ങളും ഉയരുന്നു. റിയാനയുടെ കമ്പനിയായ ഫെന്റി ബ്യൂട്ടിക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധങ്ങൾ ഉയരുകയാണെന്നാണ് വാർത്ത ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്.

ഫെന്റി ബ്യൂട്ടിക്കായി ഉപയോഗിക്കുന്ന ‘മൈക്ക’യുടെ ജാർഖണ്ഡിലെ ഖനികളിൽ ബാലവേല ഉണ്ടെന്ന വാർത്ത പുറത്തു വന്നതോടെയാണ് പ്രശ്നം ഉയർന്നത്. ഐഎഎൻഎസ് തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. റിയാനയുടെ കമ്പനി ഇന്ത്യയുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.

ഖനികളിൽ കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ റിയാനയ്ക്കെതിരെ കനത്ത രോഷമാണ് ഉയരുന്നത്. ബാലവേല പ്രോത്സാഹിപ്പിക്കുന്ന ഫെന്റിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കില്ലെന്നും #boycottFenty എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങാകുന്നതായും റിപ്പോർട്ടുകളുണ്ട്. 

English Summary : Rihanna fenty beauty products under child labour issues : reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com