ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമലയില്‍ വേണ്ടതു സമവായമാണെണു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള (എസ്ആര്‍പി). നിയമം പാസാക്കിയും അടിച്ചേല്‍പ്പിച്ചുമല്ല ആചാരം പരിഷ്കരിക്കേണ്ടത്. വൈരുധ്യാത്മക ഭൗതികവാദം എക്കാലത്തും പ്രസക്തവും പ്രയോഗക്ഷമവുമാണ്. എം.വി.ഗോവിന്ദന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗമെടുത്തുള്ള വ്യാഖ്യാനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എസ്ആര്‍പി പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശ വിധി നടപ്പാക്കാന്‍ ശ്രമിച്ച സിപിഎമ്മും സര്‍ക്കാരും ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് നിലപാട് മാറ്റിയിരുന്നു. പ്രശ്നം യുഡിഎഫ് വീണ്ടും ശക്തമായി ഉന്നയിച്ചു തുടങ്ങിയതോടെ സുപ്രീംകോടതി തീരുമാനം മാനിക്കുമെന്ന നിലപാടില്‍നിന്ന് വിധി വന്നാലും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യും എന്നായി.

ഒരു പടികൂടി കടന്നു സമവായം വേണമെന്നാണ് ഇപ്പോള്‍ സിപിഎം പിബി അംഗമായ എസ്.രാമചന്ദ്രന്‍ പിള്ള പറയുന്നത്. വൈരുധ്യാത്മക ഭൗതികവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എം.വി.ഗോവിന്ദന്‍ തുടക്കമിട്ടത് യാദൃച്ഛികമല്ലെന്നും എസ്ആര്‍പിയുടെ പ്രതികരണം വ്യക്തമാക്കുന്നു. വിശ്വാസവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളെ ഉന്നമിട്ടാണ് എം.വി.ഗോവിന്ദന്‍റെ പ്രസംഗത്തെ എസ്ആര്‍പി വ്യാഖ്യാനിച്ചത്. 

English Summary : S Ramachandran Pillai on Sabarimala women entry issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com