ADVERTISEMENT

സമൂഹമാധ്യമങ്ങളുടെ സ്വീകാര്യതയിൽ ടെലഗ്രാം ഒന്നാമത്. ജനുവരിയിൽ നോൺ ഗെയിം വിഭാഗത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ് എന്ന ക്രെഡിറ്റ് സ്വന്തമാക്കിയാണ് ടെലഗ്രാം ഒന്നാമതെത്തിയത്. ടെലഗ്രാം ഡൗൺലോഡ് ചെയ്തതിൽ കൂടുതൽ പേരും ഇന്ത്യാക്കാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2021 ജനുവരിയിൽ മാത്രം ലോകത്ത് 6.3 കോടിയിലേറെ ആളുകളാണു ടെലഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ഗെയിം ആപ്പുകൾ ഒഴിവാക്കിയുള്ള കണക്കാണിത്. നിലവിൽ ഈ രംഗത്തെ താരങ്ങളായ വാട്സാപ്, സിഗ്നൽ എന്നീ ആപ്പുകളെ പിന്തള്ളിയാണു ടെലഗ്രാമിന്റെ കുതിപ്പ്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നുള്ള ഡൗൺലോഡുകളിൽ ടെലഗ്രാം ഏറെ മുന്നിലാണ്. ആപ് സ്റ്റോറിൽനിന്നുള്ള ഡൗൺലോഡുകളിൽ നാലാം സ്ഥാനത്തായെങ്കിലും ആകെയുള്ള ഡൗൺലോഡുകളുടെ എണ്ണത്തിൽ ടെലഗ്രാം ഒന്നാമതെത്തുകയായിരുന്നു.

ആപ് സ്റ്റോർ ഡൗൺലോഡുകളിൽ ടിക്ടോക് ആണ് ഒന്നാം സ്ഥാനത്ത്. 2020 ജനുവരിയിൽ ഉള്ളതിന്റെ 3.8 ഇരട്ടി ആളുകളാണ് ഇക്കഴിഞ്ഞ ജനുവരിയിൽ ടെലഗ്രാമിന്റെ ഉപഭോക്താക്കളായി എത്തിയത്. കഴി‍ഞ്ഞ ഡിസംബർ വരെ ഡൗൺലോഡുകളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്ന ടെലഗ്രാം ജനുവരിയിൽ വൻ മുന്നേറ്റമുണ്ടാക്കി. ഈ പട്ടികയിൽ ടിക് ടോക്കാണ് രണ്ടാം സ്ഥാനത്ത്. സിഗ്നൽ, ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവയാണ് യഥാക്രമം മൂന്നു മുതൽ ആറു വരെ സ്ഥാനങ്ങളിലുള്ളത്.

sensortower-data

ടെലഗ്രാമിന്റെ പുതിയ ഉപഭോക്താക്കളിൽ 20 ശതമാനവും ഇന്ത്യയിൽനിന്നുള്ളവരാണെന്നും ഇതു സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ടെലഗ്രാം ആരാധകരുടെ കാര്യത്തിൽ തൊട്ടുപിന്നിലുള്ളത് ഇന്തൊനീഷ്യയാണ്. 10 ശതമാനം പേരാണ് ജനുവരിയിൽ അവിടെ ടെലഗ്രാം വരിക്കാരായത്. മെസേജിങ് പ്ലാറ്റ്ഫോമുകളിലെ ഭീമന്മരായ ഫെയ്സ്ബുക്കും വാട്സാപ്പും ഉപഭോക്താക്കൾക്കു പുതിയതായി ഏർപ്പെടുത്തിയ സ്വകാര്യതാ പോളിസികൾ ഏറെ വിമർശിക്കപ്പെട്ട കാലത്താണു ടെലഗ്രാമിന്റെ കുതിച്ചുകയറ്റം.  

English Summary : Telegram most downloaded non-gaming app, highest installs from India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com