ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: മരണസംഖ്യ 31, തുരങ്കത്തിൽ കുടുങ്ങിയവരെ കണ്ടെത്താൻ ശ്രമം

uttarakhand-flood
രക്ഷാപ്രവർത്തനത്തിന് തയാറെടുക്കുന്നവർ. (Photo by Sajjad HUSSAIN / AFP)
SHARE

ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തിനിടെ കാണാതായ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. ഏകദേശം 170 പേരോളം ഇനിയും കണ്ടെത്താനുണ്ട്. തപോവൻ ജലവൈദ്യുതനിലത്തിന്റെ ടണലിനുള്ളിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മുപ്പതിൽ അധികമാളുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.

കാണാതായവരിൽ 150 പേര്‍ ജലവൈദ്യുത പദ്ധതികളില്‍‍ ജോലി ചെയ്തിരുന്നവരാണ്. ബാക്കിയുള്ളവർ നാട്ടുകാരും. മറ്റൊരു തുരങ്കത്തിൽ 121 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നുവെന്നാണു വിവരം. വെള്ളവും ചെളിയും പാറക്കഷ്ണങ്ങളും നിറഞ്ഞിരിക്കുന്നതിനാൽ തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത് ദുഷ്കരമായിരുന്നു. കരസേന, നാവിക കമാൻഡോ സംഘം, ഐടിബിപി, ദുരന്ത നിവാരണസേന എന്നിവയുടെ സംയുക്തമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.

English Summary: U'khand Floods Death Toll Rises to 31, Race Against Time to Save Those Trapped in Tunnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA