ADVERTISEMENT

ബെർലിൻ ∙ ആടിയുലയുന്ന പഴഞ്ചൻ ബോട്ടിൽ മെഡിറ്ററേനിയൻ കടൽ കടന്ന്, ആയുസ്സിന്റെ ബലം കൊണ്ടു മാത്രം കരപറ്റിയ സിറിയൻ അഭയാർഥിയുടെ സ്വപ്നമായി ജർമൻ പാർലമെന്റിലൊരു സീറ്റ്. ആഭ്യന്തരയുദ്ധം തകർത്ത സിറിയ വിട്ട് പുതുജീവിതം തേടി 5 വർഷം മുൻപു ജർമനിയിലെത്തിയ താരിഖ് അലാവ്സാണ് (31) പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്നത്. ലക്ഷ്യം ഒന്നുമാത്രം– അഭയാ‍ർഥികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുക.

ജർമൻ ഭാഷ പഠിച്ചും അസ്സലായി സംസാരിച്ചും നിയമ സഹായിയായി ജോലി ചെയ്തും ചുവടുറപ്പിച്ച ഈ ചെറുപ്പക്കാരന് പൗരത്വം കിട്ടിയാലുടൻ ഗ്രീൻസ് പാർട്ടിയുടെ സ്ഥാനാർഥിയാകാം. നോർത്ത് റൈൻ വെസ്റ്റ്ഫേലിയ സംസ്ഥാനത്തെ ഓബർഹൗസെനിലാണു മത്സരിക്കുക. സെപ്റ്റംബർ 26നാണു പാർലമെന്റ് തിരഞ്ഞെടുപ്പ്.

മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അലാവ്സിനെ സിറിയൻ അധികൃതർ നോട്ടമിട്ടതോടെയാണു രാജ്യം വിടേണ്ടി വന്നത്. ജർമനിയിലെത്തിയ ആദ്യകാലത്ത് 60 ഇതര അഭയാർഥികൾക്കൊപ്പം ഒരു കൊച്ചു ജിമ്മിൽ ശോചനീയമായ അവസ്ഥിൽ കഴിയേണ്ടിവന്ന അനുഭവമാണു ‍പൊതുപ്രവർത്തനരംഗത്തു തിരിച്ചെത്താൻ പ്രേരണയായത്. 

English Summary :Syrian who fled to Germany 5 years ago runs for parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com